1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
എന്റെ കുറച്ചു മെസേജ് ഉണ്ട് ഇത്തിരി വലുതാണ് എന്നാലും ഒന്ന് വായിക്കണേ സ്വാമിജിആകെ ഒരു വിഷമത്തിൽ ആണ് സർ ഞാൻ. ഞാൻ കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയർ ആണ്. നാട്ടിൽ ആലപ്പുഴ ആണ് വീട്.ഞാൻ ഇപ്പൊ ആകെ ഒരു ഒറ്റപെടൽ ലൂടെ ആണ് കടന്ന് പോകുന്നത് എന്ന് തോന്നുന്നു. അതെനിക് വലിയ പ്രശ്നം ഉള്ള കാര്യം അല്ലായിരുന്നു കാരണം ചെറുപ്പം മുതൽ ഞാൻ ഒരു അന്തർമുഖൻ അഥവാ ഇൻട്രോവേർട് ആണ്. ഞാൻ അങ്ങനെ ആകാൻ ഒരു കാരണം ഉണ്ട്, ഞങ്ങൾ 3 മക്കൾ ആണ്. രണ്ടാമത്തെ മകൻ ആയ ഞാൻ ജനിച്ചപ്പോൾ വെളുത്തത് ആയത് കൊണ്ട് അച്ഛൻ ഞാൻ പുള്ളിടെ മോൻ അല്ല എന്ന് പറഞ്ഞു എന്റെ അമ്മയുമായി എപ്പോഴും വഴക്കായിരുന്നു.ഒരിക്കൽ ചെറുപ്പത്തിൽ അമ്മ എനിക്ക് ഇഷ്ടപെട്ട ഒരു സാധനം തന്നില്ല ഞാൻ കുറെ കരഞ്ഞു എന്നിട്ടും അമ്മ തന്നില്ല. അതെനിക് 11 വയസ് ഉള്ളപ്പോൾ ആയിരുന്നു. കരച്ചിൽ കഴിഞ്ഞ് ഞാൻ ആലോചിച്ചു അമ്മയോട് എനിക്ക് സ്നേഹം ഉള്ളതല്ലേ ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും അമ്മയെ അല്ലേ (അച്ഛന്റ്റെ പ്രശ്നങ്ങൾ ഉള്ളോണ്ട് എന്നെ മറ്റുള്ളോർക്കും വലിയ താല്പര്യം ഇല്ലാരുന്നു ) എന്നിട്ടും അമ്മ എന്തിനാ ഇങ്ങനെ ചെയ്തത്? അതിന്റെ കൂടെ സ്കൂളിൽ പോകുമ്പോൾ അവിടെ ടീച്ചർമാർക്കും നല്ലപോലെ പഠിക്കുന്ന കുട്ടികളോട് ആണ് നല്ല അടുപ്പം കാണിക്കുന്നത് എന്ന് തോന്നി (ടീച്ചർമാർ കുട്ടികളെ ഒരുപോലെ അല്ലേ കാണേണ്ടത് എന്നല്ലേ പറയുന്നത് ). ഇത്തരം അനുഭവങ്ങളിൽ നിന്ന് എന്തോ എനികന്ന് ഞാൻ ഒറ്റക്കാണ് എന്നൊക്കെ തോന്നി.മെല്ലെ മെല്ലെ എനിക്ക് ഞാൻ മാത്രേ ഉള്ളു എന്ന് തോന്നി എന്റെ പ്രശ്നങ്ങൾക് ഞാൻ തന്നെ ഉത്തരം കണ്ടെത്തണം അതിന് അറിവ് വേണം അതിനായ് ഞാൻ കിട്ടുന്നതൊക്കെ വായിക്കാൻ തുടങ്ങി. പത്രത്തിൽ വരുന്ന മഹാന്മാരുടെ വചനങ്ങൾ വായിച്ചു അതിനെ പറ്റി ചിന്തിച് വെക്കും എന്തേലും പ്രശ്നം വരുമ്പോൾ ഇതനുസരിച് പ്രവർത്തികം എന്ന് കരുതി.കാരണം എനിക്ക് പറയാൻ ആരുമില്ലല്ലോ. അന്നൊക്കെ ഞാൻ നല്ല ആക്റ്റീവ് ആയിരുന്നു കാരണം ലോകത്തിൽ ഉള്ളതെല്ലാം പഠിക്കണം അറിവ് നേടണം, ദുഃഖം അനുഭവിക്കുന്ന്നവരെ സഹായിക്കണം എന്നൊക്കെ കരുതി.ഇതിന്റ കൂടെ ഓരോ ദുഃഖം വരുമ്പോൾ ഈശ്വരൻ എന്തിനാണ് ഇങ്ങനെ സൃഷ്ടിച്ചത് മനുഷ്യനെ ചിലർക്കു നല്ലത് ചിലർക്കു ദോഷം അങ്ങനെ ഒകെ. ആ ഒരു അന്വേഷണം എന്നെ ആത്മീയതയിൽ എത്തിച്ചു. കോളേജ് സമയം ആയപ്പോൾ ഇതെന്നിൽ തീവ്രമായി ഞാൻ പ്രഭാഷണം കേൾക്കാൻ തുടങ്ങി ഗീത പഠിക്കാൻ തുടങ്ങി നാമം ചൊല്ലാൻ തുടങ്ങി. ഒടുക്കം ഒരു സ്വാമിയുടെ പ്രഭാഷണം എന്റെ ഈശ്വരനെ പറ്റിയുള്ള എല്ലാം സംശയവും തീർത്തു. ജന്മ ജന്മങ്ങൾ ആയി നമ്മൾ ഇങ്ങനെ കറങ്ങുകയാണ് എന്ന് ഒകെ അദ്ദേഹം വഴി ഞാൻ പഠിച്ചു ഇതൊക്കെ കൊണ്ട് ലൈഫ് ലെ പല കാര്യങ്ങളും ഓഹ് എന്തായാലും അവസാനം ഈശ്വരനിൽ എത്തേണ്ടതല്ലേ ഇത് ചെയ്താൽ എന്ത് ചെയ്തില്ലേൽ എന്ത് എന്നൊക്കെ ഞാൻ കരുതി എന്റെ മറ്റു കാര്യങ്ങളിൽ ഞാൻ പലപ്പോഴും അലസത കാണിച്ചെങ്കിലും എന്നും നാമം ചെല്ലുന്നതിൽ അലസത കാണിച്ചില്ല. കാര്യങ്ങൾ ഇങ്ങനെ ആണേലും യാഥാർഥ്യ ജീവിതം അങ്ങനെ ആയിരുന്നില്ല. കൂട്ടു കുടുംബത്തിൽ ആരുന്നു ഞങ്ങൾ അച്ഛൻ വീട് വിട്ട് സ്വന്തം കാര്യവുമായി പോയ്. അപ്പൂപ്പൻ പറഞ്ഞു കുടുംബത്തിൽ ആയിരുന്നു താമസം അവിടെ ഞങ്ങൾ അവിടെ സ്വന്തം വീട് പോലെ കുടുംബം പോലെ ആയിരുന്നെങ്കിലും അദൃശ്യമായി പലപ്പോഴും ഒരു രണ്ടാം നിര ആയിരുന്നു. വല്യച്ഛൻ ഗൾഫിൽ ആയിരുന്നു അവരുടെ കുടുംബം നല്ല രീതിയിൽ ആയിരുന്നു പുള്ളിടെ ഒരു മോൻ പഠിപ്പിസ്റ് ആയിരുന്നു. പുള്ളിക്കാരനെ വെച് ഞങ്ങളെ എപ്പോഴും താരതമ്യം ചെയ്തു കുത്തുവാക്കുകൾ പറയുമായിരുന്നു. ഒരേ സമയം ഭക്ഷണം തരികയും എന്നിട്ടു നാവു കൊണ്ട് കുറ്റപ്പെടുത്തലുംആയിരുന്നു അവർ പല കാര്യങ്ങളിലും, ഞാൻ ഇത് മനസിലാക്കി സ്വയം ഒരു അടിമ മനോഭാവം പോലെ എന്ത് ജോലി പറഞ്ഞാലും ചെയ്യുമായിരുന്നു.നാട്ടിൽ ഒരു കട ഉണ്ട് അവിടെ പോകണം മിക്കപ്പോഴും ഞാൻ എപ്പോ പറഞ്ഞാലും പോകുമായിരുന്നു.ചേട്ടൻ ചിലപ്പോ ഒകെ എതിർത്തു സംസാരിക്കും അവൻ കരുതിയത് എല്ലാവരും ഒന്നല്ലേ എന്ന രീതിയിൽ ആണ് എല്ലാം കണ്ടത്. ഒരു ഉദാഹരണം :കട തുടങ്ങിയ സമയത്ത് വല്യച്ഛന്റ്റെ മക്കൾ അവിടെ വന്നു കമ്പ്യൂട്ടർ ഒകെ യൂസ് ചെയ്യും കളിക്കും ഞങ്ങളെ അങ്ങനെ ചെന്നാൽ പെട്ടന്ന് വീട്ടിൽ പോടാ എന്നൊക്കെ പറയും, ഞാൻ അത് മനസിലാക്കി എന്തേലും കൊടുക്കാൻ പോയാൽ കൊടുത്തിട് അത് തിരിച്ചു തരുന്നത് വരെ ഇറങ്ങി വെളിയിൽ നിൽകുമായിരുന്നു. എന്നിട്ടു കടയിൽ വരുന്നവരുടെ മുന്നിൽ ഞങ്ങളെ ഇകഴ്ത്തിയും പഠിപ്പിസ്റ് ചേട്ടനെ പുകഴ്ത്തിയും ഒകെ സംസാരികുമാറുന്നു.ചേട്ടൻ എന്തേലും ഒകെ പറയുന്നത് കൊണ്ട് അവനോട് അധികം ബഹളം വെക്കില്ല ഞാൻ ഒകെ എവിടേലും പോയാൽ തന്നെ പിന്നെ വഴക് ബഹളം ഒകെ ആണ് എല്ലാം സഹിച് ഞാൻ നിന്ന്. ഇന്ന് ഞാൻ കേരളത്തിന് വെളിയിൽ ആണ് നാട്ടിൽ പോയിട്ട് 4 കൊല്ലം ആയി പോകാൻ പോലും തോന്നാറില്ല എന്നാൽ അമ്മയെ ഒന്ന് കാണണം എന്നുണ്ട്, ചെറുപ്പത്തിൽ പ്രശ്നങ്ങൾ ഇങ്ങനെ ഒകെ ആയോണ്ട് ഞാൻ pornograhi യിലേക്ക് ഒകെ വഴുതി വീണു, കൂടെ ഇൻട്രോവേർഡ് സ്വഭാവവും ആയിരുന്നു. എന്നാൽ ഇന്ന് ഞാൻ അതൊക്കെ മാറ്റി എടുക്കാൻ ശ്രമികുക ആണ് കുറെ ഒകെ വിജയിക്കുന്നുമുണ്ട്. പക്ഷെ സർ ഞാൻ ഇന്ന് ഒരു ശൂന്യത അനുഭവിക്കുന്ന പോലെ ചെറുപ്പത്തിൽ സ്നേഹത്തോടെ ഉള്ള പെരുമാറ്റമോ ഒന്നും ഇല്ലാതെ ജീവിച്ചത് കൊണ്ടാണോ എന്നറിയില്ല ഒറ്റക്കാണ് എന്നുള്ള തോന്നൽ. എനിക്ക് കമ്പനിയിൽ ഒരു പെണ്ണിനെ ഇഷ്ടം ആണ് നല്ല കമ്പനി ആരുന്നു പക്ഷെ അവളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നാലും അവളോടുള്ള ഇഷ്ടം കാരണം ഞാൻ പറഞ്ഞു അവളോട് ഫലമോ എന്റെ നല്ല സുഹൃത്ത് ആരുന്നവൾ എനിക്ക് ഏതാണ്ട് നഷ്ടപ്പെട്ട്പോലെ ആയി. ഇതിനൊപ്പം ഇവിടെ നേരത്തെ ജോലി ചെയ്തിരുന്ന ഒരു വർക്കർ പെണ്ണ് ഇടകിടക് എന്നെ വിളിക്കും അവൾക് ഒരു താല്പര്യം രീതിയിൽ ആണ് പക്ഷെ സാർ എനിക്ക് ആരെയും ചതിക്കാൻ കഴിയില്ല, ഒരാളെ വാക്കുകൊണ്ട് പോലും ഞാൻ നോവിക്കില്ല നോവിച്ചട്ടും ഇല്ല കാരണം ഈശ്വര ഭക്തി കാരണം ആയിരിക്കാം ഒരു ധാർമിക സംഘർഷം എന്നിൽ എപ്പോഴും ഉണ്ട്, ഞാൻ എപ്പോഴും ഞാൻ കാരണം മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. കർമ സിദ്ധാന്തം എന്നെ പലതും ചെയ്യുന്നതിൽ നിന്ന് പുറകെ വലിക്കുന്നു. സർവ സുഖവും ഈശ്വരനിൽ ആണെന്ന് വിശ്വസിക്കുമ്പോളും മനസിന്റെ ഈ വേദന എനിക്ക് താങ്ങാൻ പറ്റാതെ ആകുകയാണ്. ഈശ്വര ചിന്ത ഉള്ളതിനാൽ പലപ്പോഴും ലോകം എനിക്ക് നഷ്ടം ആകുന്നത് പോലെ. ഒരു ജീവിതമേ ഉള്ളു മാക്സിമം ആസ്വദികു എന്ന് പറയുന്ന ഒന്നിലാണ് ഞാൻ വിശ്വസിക്കുന്നതെങ്കിൽ എനിക്ക് ഇങ്ങനെ എഴുതേണ്ടി വരില്ലാരുന്നു.എന്നാൽ ചെറുപ്പം മുതലേ ഉള്ള പല വിധ ദുഃഖം കാരണം ഈശ്വരനെ പറ്റി അറിയാൻ ശ്രമിച്ചത് ഇനിയും ഇങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടി ശ്രമിച്ചതും, പക്ഷെ ഈ ജന്മത്തിലെ എന്റെ ഈ ഏകാന്ത ദുഃഖം ഞാൻ എന്ത് ചെയ്യും സ്വാമിജി ?
Posted by Akhil on April 24, 2023
Extremely sorry for the delay in replying. Due to some technical issues we had to discontinue the Q&A sessions for sometime.
I agree that it is too difficult for each one to forget their painful past but you should understand that time never waits for anybody and so we can either get lost in our thoughts or we can use our present for a better future. Please start worshiping Lord Krishna by chanting Vishnusahasranamam everyday and consider Krishna as your Father, Mother, friend and guide. Initially you may feel it is mechanical and get bored. The more you put your heart to it day by day your intimacy increases. Later you reach a stage where you cannot manage without chanting this mantra. I am sincerely telling you that the more your Bhakti goes deeper you will feel friendship, guidance and a good relationship in your life with HIS Grace. So never waste time and never wait for a miracle to happen without any effort.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805