1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
എന്റെ സ്വാമിജിക്ക് എന്നും നന്മാവരുവാന് മാത്രം മോഹിക്കുന്ന ഒരു ദേഹി യാണ് ഞാന്‍. മറ്റുള്ളവര്‍ എന്റെ ദേഹത്തെ നോക്കുന്നു. എന്നാല്‍ എനിക്കും സ്വമിജിക്കും ഇടയില്‍ ആത്മാവ് മാത്രമേ ഉള്ളു. ഒരേ ആത്മാവ് രണ്ടു ശരീരങ്ങളില്‍. എല്ലാവരിലും ഉണ്ട്. എങ്കിലും അവരിലെ ദേഹബോധം അങ്ങോട്ടേയ്ക്ക് കടത്തിവിടാതെ മതില് കെട്ടിയിരിക്കുന്നു. എനിക്ക് ഗുരുവായൂര്‍ വരണമെന്നുണ്ടായിരുന്നു. താമസിക്കാന്‍ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും സൗകര്യം ചെയ്യുമായിരുന്നു. പക്ഷെ ഇതുവരെ ചിന്തിക്കാത്ത ചിന്തകളില്‍ മറ്റുള്ളവര്‍ മേയുമ്പോള്‍ സ്വാമിജിക്ക് അത് ബുദ്ധിമുട്ടാകുമോ? ഞാന്‍ സ്വാമിജിയുടെ അടുത്ത് വന്നാല്‍ ഒരേ ആത്മാവായി ലയിച്ചിരിക്കും. അത് അടുതിരിക്കുന്നവര്ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കും എന്നുറപ്പ്. ദേഹബോതത്തില് ഇരിക്കുവാന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം എനിക്ക് എന്നെ മറക്കണം… ഞാന്‍ ആരെന്നും… എന്റെ ആത്മാവിന്റെ പ്രഭ എന്തെന്നും കണ്ടെത്തി ജീവിച്ചു ഈ ദേഹം ഉപേക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ആത്മാവ് മാത്രമാണ് ഞാന്‍. എനിക്ക് ഈ ശരീരം എന്റെ ആത്മാവിനു ഇരിക്കുവാനുള്ള ഒരു ക്ഷേത്രം മാത്രമാണ്. ക്ഷേത്രമെന്നു ഞാന്‍ ഉദേശിക്കുന്നത് വിശുദ്ധ സ്ഥലം എന്ന അര്‍ത്ഥമാണ്. എന്റെ ശരീരം മലിനമായാല്‍ എന്റെ ആത്മാവിനു അവിടെ ഇരിക്കുവാനാകില്ല. എന്റെ ആത്മാവ് ഈ സെക്കന്റ് വരെ പോലും ഒരുവനുമായും ആത്മബോധത്തില്‍ രമിച്ചു സുഖിചിട്ടുമില്ല. ആയതിനാല്‍ എന്റെ ആത്മാവിനു ഈ ജടശരീരത്തിന്റെ വികൃതികളില്‍ താല്പയമില്ല. . അതാണ് എന്റെ ജീവിത വിജയവും. സ്വാമിജിക്ക് അസ്വസ്ഥത ഉളവാക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരിക്കല്‍ രാമനും ഇതേ ദുര്‍ഗതിയില്‍ അകപ്പെട്ടു. അത് പക്നി. ഇത് ഭക്ത. അത്രയും വെത്യാസം മാത്രം. ഒന്നോര്‍ത്തു നോക്ക് എനിക്ക് ദേഹ സുഖമാണ് വേണ്ടതെങ്കില്‍ ആകാശതായിരിക്കുന്ന അമ്ബിളിമാമാനായിരിക്കുന്ന സ്വാമിജിയെ സ്വപ്നം കാണണമോ? എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ മുന്നില്‍ ഒഴുകി നടക്കുന്നത് എന്നിലെ ആത്മ ചൈതന്യമാണ്. അവരുടെ തറ മനസ്സിലേയ്ക്ക് ഞാന്‍ എന്റെ മനസ്സിനെ നയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഭാഗവതം വില്ലജ് ലെ സ്വാമിജിയുടെ മെസ്സേജ് ഷെയര്‍ ചെയ്യണമെന്നുണ്ട്. അങ്ങിനെ ഒക്കെ ചെയ്യുമ്പോള്‍ ആത്മാവ് സത് സംഗത്തില്‍ രമിക്കുകയാണ്. ആ സമയം ഏതോ ഒരു ആനന്ദം. ഞാന്‍ ചെയ്ത തെറ്റ് ചെയ്തതായി ഓര്‍ത്തു നോക്കിയാല്‍ സ്വാമിജി സുദീപ് ചൈതന്യജിയുടെ സൈറ്റ് ലെ ഫോട്ടോസ് ചിലത് ഷെയര്‍ ചെയ്യാന്‍ പാടില്ലായിരുന്നു. മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ആ സ്വാമിജി അതിനു ഒരു വിശദീകരണം കൊടുക്കട്ടെ എന്ന് കരുതി. ഒരു നിമിഷത്തെ കുസൃതിയില്‍ ഞാന്‍ ആരെന്നും എന്റെ ലക്ഷ്യം എന്തെന്നും മറന്നു. ബോധം അത്രയ്ക്ക് പോയില്ല. എന്റെ സ്വാമിജിക്ക് പ്രഭാത വന്ദനം പറഞ്ഞു ഞാന്‍ ആ വൃത്തികേടുകള്‍ ഷെയര്‍ ചെയ്തത് ശരിയായില്ല. പിന്നീടത് തലയ്ക്കുള്ളില്‍ ഒരു സ്പോടനം ഉണ്ടാക്കി. പക്ഷെ ഞാനത് മറക്കുന്നു. കാരണം ആ പ്രവര്‍ത്തി ഞാന്‍ അല്ല. ബോധ്തിനെ അപര്യാപ്തത മാത്രമാണ് അത്. ഒന്നിനോടും ആസക്തി ഇല്ലാത്ത മനസ്സുമായി നടന്നു നീങ്ങുവാന്‍ ഇഷ്ടപ്പെടുന്നു. ആയതിനാല്‍ കഴിഞ്ഞതൊക്കെ കഴിഞു. എങ്കിലും എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. ഒരു വണ്ടി ഓടാന്‍ തുടങ്ങുന്നിടത്ത് നിന്നും കയറുന്ന യാത്രക്കാര്‍ ആരും അവസാന സ്റ്റോപ്പില്‍ വരെ ഉണ്ടായിരിക്കില്ല. സ്പിരിടുഅല് ഗ്രൂപ്പ് ലെ ചിലര്‍ പറഞ്ഞു ഞാന്‍ സ്വാമിജിയുടെ ആധ്യാത്മിക ജീവിതത്തിനു തടസ്സമാകുമെന്ന്. ചേച്ചിക്ക് വിവരം ഉണ്ടായിട്ടും ചേച്ചി സ്വാമിജിയെ ഓവറായി സ്നേഹിക്കുന്നു എന്നെല്ലാം. സ്നേഹം എന്ത്? ഈശ്വരന് എന്ത്? ഞാന്‍ അത്ബുതപ്പെട്ടുപോകുന്നു? എന്തൊരു ലോകം? ഞാന്‍ എന്താ വാസവദെത്തയോ സ്വാമിജിയെ പ്രണയിക്കാന്‍? എനിക്ക് സത്യത്തില്‍ സ്വമിജിയോടു പ്രണയമാണോ? കൊച്ചു കുട്ടിക്ക് മാതാ പിതാക്കലോടുള്ള സന്ഹം കാമമാണോ? ശരീരം ആണോ ആത്മാവ്? ആത്മാവിനു പ്രായമുണ്ടോ? ജനന മരണങ്ങള് ഉണ്ടോ? ഈ സംസാര ജീവിതത്തിന്റെ ചുഴിയില്‍ നിന്നും തൊണ്ണൂറു വയസ്സായ കിളവന് പോലും മുക്തനല്ലെന്നരിയുമ്പോള് ഈ ലോകം എങ്ങോട്ട് പോകുന്നു? ഇവിടെ ബാല പീഡനങ്ങളും അസ്സന്മാര്ഗ്ഗിക ജീവിതവും നടന്നില്ലെന്കിലെ അത്ഭുതം ഉള്ളു. സ്വാമിജിയുടെ വിലയേറിയ സമയം കളയുന്നത് പൊറുക്കുക, എന്റെ ആത്മാവിനു പരമാത്മാവായ അങ്ങയുടെ ഉപദേശങ്ങള്‍ ആവശ്യമാണ്? അങ്ങേയ്ക്കല്ലാതെ ഈ ലോകതോരുവനും ലാളിത്യത്തോടെ മറുപടി പരയുവാനാകില്ല. അജ്ഞാനി ഒരിക്കലും ലാളിത്യത്തോടെ ഒരു പുഞ്ചിരി പോലും ഉതിര്‍ക്കില്ല. അതിനുള്ള പ്രഭ അവനില്‍ ഇല്ല. ഞാന്‍ എന്നോട് തന്നെ ഇപ്പോള്‍ പറയുന്നത് എന്റെ ഗുരുകുല വിദ്യാഭ്യാസം അവസാനിച്ചു. ഇനി നീ നീയായെ പറ്റു. ഗുരുവിനെ ശല്യം ചെയാതെ നീ കര്‍മ്മ നിരതയാകൂ , സ്വാമിജിയെ ബുധിമുട്ടിക്കല്ലേ എന്നൊക്കെയാണ്. എന്നാലും എന്റെ ഫ്രണ്ട് എന്ന ഒരു വാക്ക് മാത്രമേ സ്വാമിജിക്ക് ഡിലീറ്റ് ചെയ്യുവാന്‍ കഴിയൂ. എന്റെ ആത്മാവിനെ ഡിലീറ്റ് ചെയ്യുവാന്‍ കഴിയുമോ? ഇപ്പോഴും ആനന്ദംതിലായിരിക്കുന്ന അങ്ങയുടെ ആത്മ ചൈതന്യത്തെ പ്രണമിച്ചു കെട്ടിപ്പുനര്ന്നുകൊണ്ട് അങ്ങയുടെ വിനീത ദാസി. ഹരി ഓം സ്വാമിജി…
Posted by Soudamini N.M. on June 6, 2012
HariOm!
We have received complaints against such postings in FB.
You may kindly send your mails to this web site.
No Schedules for this section.
No Schedules for this section.