1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഒരു മുസ്ലീം സഹോദരന് ചോദിച്ച ചില ചോദ്യങ്ങള്‍, ദയവായി അവനെ ബോദ്ധ്യപ്പെടുത്തുന്ന രീതിയില്‍ മറുപടിതന്ന് സഹായിക്കണം… Dr. സുനില്‍ യാദവിന്റെ സംശയങ്ങള്‍: 1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല? 2. എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന്‍ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല!? 3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി? 4. വേദങ്ങളില്‍ ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള്‍ വിശദീകരിക്കുന്നുണ്ട്. പാര്‍വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില് കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന് എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും…! വേദ പുസ്തകങ്ങളിലെ എഴുത്തുകള്‍ അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്‍ക്ക് ശേഷം ദൈവങ്ങള്‍ എവിടെപ്പോയി? ഇപ്പോള്‍ അവര്‍ എവിടെയാണ്? എന്താണിപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്? 5. ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുന്നു എന്നും ചിലപ്പോള്‍ അവര്‍ ചിലര്‍ക്ക് വരങ്ങള്‍ നല്‍കുമെന്നും ചില ദുഷ്ടന്മാരെ അവര്‍ വകവരുത്തുമെന്നുമൊക്കെ വേദങ്ങള്‍ നമ്മോടു പറയുന്നു. ഇപ്പോള്‍ ഇതെന്തു പറ്റി? അവരിപ്പോള്‍ ഭൂമി സന്ദര്‍ശിക്കുന്നത് തീരെ നിര്‍ത്തിക്കളഞ്ഞോ? 6. ഭൂമിയില്‍ തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു രാജകുടുംബത്തില്‍ ജന്മമെടുക്കുകയും, 30 – 35 വയസ്സ് വരെ അവിടെ വളര്‍ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എപ്പോള്‍ വേണമെങ്കിലും തിന്മയെ നിഷ്കാസനം ചെയ്യാന്‍ കഴിവുള്ള ദൈവം എന്തിനാണ് 30 – 35 വര്‍ഷം കാത്തിരിക്കുന്നത്? ഉത്തര്‍ഖണ്ടില്‍ സ്വന്തം ആരാധകരെ കൊന്ന പോലെ തല്‍ക്ഷണം എന്ത് കൊണ്ട് ദൈവത്തിന് തിന്മയെ തുടച്ചു നീക്കിക്കൂടാ? 7. ഹിന്ദു മതം അത്ര പൌരാണികമായ മതമാണെങ്കില് ലോകത്തുടനീളം എന്തുകൊണ്ടത് വേണ്ട വിധം പ്രചരിപ്പിക്കപ്പെടുന്നില്ല? മറ്റു മതങ്ങളായ ഇസ്ലാമിനും ക്രിസ്തുമതത്തിനും എന്തുകൊണ്ടാണിത്രയധികം പ്രചാരം? അവയ്ക്ക് ഹിന്ദുമതത്തെക്കാള് കൂടുതല്‍ അനുയായികളെ എന്തുകൊണ്ട് ലഭിക്കുന്നു? എന്തുകൊണ്ടാണ് ഹൈന്ദവ ദൈവങ്ങള്‍ക്കും ടെവിമാര്ക്കും അവയുടെ പ്രചാരം തടയാന്‍ സാധിക്കാത്തത്? 8. ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്റെ പിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട്? 9. മഹാദേവനായ ശിവന് തന്റെ പുത്രന്റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്ല്, അതെ ശിരസ്സ് തിരിച്ച് തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്? നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില്‍ ഫിറ്റ് ചെയ്തത് എന്ത് ന്യായം? എങ്ങിനെയാണൊരു മനുഷ്യ ശരീരത്തില്‍ ഒരാനയുടെ ശിരസ്സ് ചേരുക? 10. ഹിന്ദുമതപ്രകാരം മാംസാഹാരം നിഷിദ്ധമാണെങ്കില്‍ എന്തിനാണ് രാമന് സുവര്‍ണ്ണ മാനിനെ വേട്ടയാടാന്‍ പോയത്? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ? 11. ഒരു ദൈവമായ ശ്രീരാമന് രാവണന്റെ വയറ്റില്‍ ഒളിപ്പിച്ച അമൃത കുംഭത്തിന്റെ കാര്യം എന്ത് കൊണ്ട് മനസ്സിലായില്ല? രാവണന്റെ തന്നെ പക്ഷക്കാരനായ ഒരാള്‍ രഹസ്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില് രാമരാവണയുദ്ധം വിജയിക്കാന്‍ ഒരിക്കലും രാമന് സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെയാണോ ഒരു ദൈവത്തെ കുറിച്ച് നിങ്ങളുടെ ധാരണ? 12. ശ്രീകൃഷ്ണന് ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ഗോപികമാര്‍ കുളിക്കുന്ന സ്ഥലത്ത് മറഞ്ഞിരുന്നു കുളി കാണുന്നത് ഒരു ദൈവത്തിന് ചേരുന്ന പ്രവൃത്തിയാണോ? ഈ കാലഘട്ടത്തില്‍ ഒരു സാധാരണക്കാരന് ആ പ്രവൃത്തി ചെയ്താല്‍ അവനൊരു ദുര്വൃത്തിക്കാരനാണെന്ന് നിങ്ങള്‍ പറയില്ലേ? അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ കൃഷ്ണനെ ദൈവമെന്നു വിളിക്കുന്നത്? 13. എന്തുകൊണ്ടാണ് ശിവന്റെ ലൈംഗികാവയവത്തെ ഹൈന്ദവര്‍ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ? 14. ഹൈന്ദവ ക്ഷേത്രമായ ഖജുറാവോ ക്ഷേത്രത്തിലെ മതിലുകള്‍ ലൈംഗിക വൈകൃതങ്ങളുടെ കൊത്തുപണികളെ കൊണ്ട് നിറഞ്ഞതാണ്. അത്തരമൊരു സ്ഥലം ഒരു പുണ്യ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ആരാധന അര്‍ഹിക്കുന്ന ഒരു പുണ്യ പ്രവൃത്തിയാണോ സെക്സ്?
Posted by SUJITH KUMAR on April 5, 2015
It’s a lot of questions in a series beyond the scope of this forum. The best answer to this is your friend has not understood anything on Hindu philosophy. He has done the big mistake of mixing the Vedas, the Puranas etc. and started thinking of Rama and Krishna as God. You should instead think of them as Gurus who lived among us to show us what the divinity explained in the Vedas are. The story of shiva cutting Ganesha’s head, Krishna leela, Ravana containing Amruth in his belly, the reason deities are depicted with several hands on vahanas are all symbolic which has immense meaning which I hope you will take some time to listen to our CDs and find out.
Hinduism was never propagated because it unlike Semitic religions is not a matter of faith, but a matter of experience hence considered to be a personal truth. All our masters told us to do Sadhana to attain God, not believe in God. No aspect of life is judged in the Hindu tradition and sex is not either. Sin is a concept Semitic religions developed based on the social moral code of the countries like Middle East and Israel. That is why Indian Christians are now trying to adapt Indian culture, because that resonates with their life more. Please take some time to read on vedanta and we will clarify your doubts as you learn. Hari Om
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805