1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജി??? നമ്മുടെ മാതാപിതാക്കളുടെയും അങ്ങയുടെയും പ്രകൃതിമാതാവിന്റെയും സമസ്ത പൂർവികരുടെയും അനുഗ്രഹത്താൽ നമുക്ക് നമ്മുടെ മനസ്സിനെ സാധനയിൽ ലയിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. അങ്ങിനെ ആ സാധനയിലുള്ള ലയത്തിലൂടെ നമുക്ക് ഇങ്ങനെയൊരു ചിന്തയാണ് പ്രകടമായത്. അതായത് നാം നമ്മുടെ ശ്രദ്ധയെ പരിപൂർണ്ണമായും ഭാഗവതത്തിലേക്കും ഗീതയിലേക്കും അർപ്പിക്കണമെന്ന് . എന്തോ ഒരു മഹത്തായ ലക്ഷ്യം നമ്മിലൂടെ പൂർത്തീകരിക്കാനുണ്ട് എന്ന് നമ്മുടെ മനസ്സ് നമ്മോട് പറയുന്നു. ഞാൻ ഇപ്പോൾ degree final year (B.sc.Mathematics) ആണ് പഠിക്കുന്നത് സ്വാമിജി. എന്നാൽ ഒരോ ദിവസവും നമ്മുടെ മനസ്സ് പതുക്കെ പതുക്കെ സാധനയിൽ അലിഞ്ഞ് ആസ്വദിക്കുംന്തോറും നാം കോളേജിലെ പുസ്കങ്ങൾ പഠിക്കുന്നതിനു വേണ്ടി ഇരുന്നാലും നമ്മുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. അപ്പോഴും നമ്മുടെ ശ്രദ്ധ വീണ്ടും ഈ ഭാഗവതശാസ്ത്രത്തിലേക്കാണ് തിരിയുന്നത്. ഏതൊരു അറിവിനെയാണോ അനേകം ജന്മങ്ങളുടെ സുകൃതം കൊണ്ട് നമുക്ക് ഗ്രഹിക്കുവാനുള്ള അവസരം പ്രാപ്തമായത് ആ അറിവിനെ അതിന്റെ പൂർണ്ണരൂപത്തിൽ ഉൾകൊണ്ടുകൊണ്ട് അതേ അറിവിനെ തന്നെ പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യമെന്ന് നമ്മുടെ സാധന നമ്മോട് പറയുന്നു. നമുക്ക് മനസ്സിലാവുന്നു ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും കഠിനവും എന്നാൽ ഏറ്റവും ശ്രേയസ്കരവുമായ മാർഗ്ഗമാണ് നാം തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും എന്തും സംഭവിച്ചുകൊള്ളട്ടെ നാം നമ്മുടെ ലക്ഷ്യത്തിൽ നിന്നും ഒരടി പോലും പിന്മാറുവാൻ തയ്യാറല്ല. എപ്രകാരമാണോ ദേവി രാധയുടെ മനസ്സ് ആ ബോധമാകുന്ന ഭഗവാൻ ശ്രീകൃഷ്ണനിൽ (നാമത്തിൽ) എത്രത്തോളം തീവ്രമായി അലിഞ്ഞുചേർന്നിരുന്നുവോ അതേ തീവ്രതയിൽ തന്നെ നമ്മുടെയും മനസ്സ് ആ നാമത്തിൽ (ബോധത്തിൽ) അലിഞ്ഞ് ഞാൻ ഇല്ലാതായി തീരട്ടെ. പുതുതായി ഒന്നും നേടുവാൻ വേണ്ടിയിട്ടല്ല നാം ഈ പാത സ്വീകരിച്ചത്, നമ്മുടെ ഉള്ളിലുള്ള അന്തർലീനമായ കഴിവിനെ പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് നാം ഈ മാർഗ്ഗം തിരഞ്ഞെടുത്തത്. ഞാൻ ഇതും മനസ്സിലാക്കുന്നു ഇപ്പോഴും ഞാനൊരു അല്പജ്ഞാനിയാണ് അതിനാൽ ഈ അറിവിനെ നേടാനുള്ള ജിജ്ഞാസയെ അങ്ങേയ്ക്കു മാത്രമേ കെട്ടടക്കാൻ സാധിക്കുകയുള്ളൂ. അങ്ങയിൽ നിന്നു തന്നെ ഈ അറിവിനെ പൂർണ്ണമായും നേടാനാണ് നാം ആഗ്രഹിക്കുന്നത്. നമുക്ക് പൂർണ്ണമായും ഉറപ്പുണ്ട് നമ്മുടെ സാധന തന്നെ എത്രയും ശീഘ്രം നമ്മെ അങ്ങയുടെ സമക്ഷം എത്തിക്കുന്നതാണ്. നമ്മോട് നേരിട്ട് സംസാരിക്കണം എന്ന് അങ്ങ് ആഗ്രഹിക്കുകയാണെങ്കിൽ ഗുരോ ദയവായി നമ്മെ വിളിച്ചാലും.(Mob : 9633577533) അവിടുത്തെ ചരണങ്ങളിൽ അനന്തകോടി പ്രണാമങ്ങളോടെ, അങ്ങയുടെ ശിഷ്യൻ.
Posted by Varun Sankar.K.V. on September 20, 2021
Hari Ohm
I appreciate your devotion and determination. You are going on the right path. as you said every soul is divine and perfect. Our negative thoughts alone make us imperfect and weak and through sadhana alone one can eveolve and get transformed into higher state of mind. You are indeed blessed because youth of your age seldom understand their inner divinity rather they compromise on lethargy ,restlessness and weakness. Focus more on your sadhana. when appropriate time comes, i will call you.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805